Wednesday, February 12, 2020

Reading and Reflection : ചലനം


ചലനം ഭൗതികപദാർത്ഥത്തിന് അടിസ്ഥാന ഗുണമാണ്. ചലിക്കാതെ ഒരു വസ്തുവിനും ഈ പ്രപഞ്ചത്തിൽ നിലനിൽക്കാനാവില്ല.
ഈ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും ചലിക്കുന്നുണ്ട്. എല്ലാ ശാസ്ത്രപഠനവും ചലനത്തെ കുറിച്ചുള്ള പഠനത്തിൽ നിന്ന് വേണം തുടങ്ങാൻ. അത് പരീക്ഷണം ചെയ്തു നിരീക്ഷിച്ചു തന്നെവേണം പഠിക്കാൻ.

പഠനം രസകരമായ ഒരു അനുഭവമാക്കി മാറ്റിയാൽ പഠനത്തോടുള്ള താല്പര്യം കൂടുകയും കുട്ടികൾ സ്വയം അന്വേഷിക്കുകയും ചെയ്യും.
പഠനം രസകരമാക്കാൻ സഹായിക്കുന്ന ഒരു പുസ്തകമാണ് പ്രൊഫസർ ജി ബാലകൃഷ്ണൻ നായർ എഴുതിയ' ചലനം' .

ഈ പുസ്തകത്തിൽ ചലനത്തെകുറിച്ചും ചലന നിയമങ്ങളെക്കുറിച്ചും രസകരമായ രീതിയിൽ പ്രവർത്തനങ്ങളിലൂടെ കൂടെ കാണിച്ചു തരുന്നു.

ഒരു ക്ലാസ്സ് റൂമിൽ നടക്കുന്ന ചർച്ചകൾ ആയിട്ടാണ് ഈ പുസ്തകം ആവിഷ്കരിച്ചിരിക്കുന്നത്.
ക്ലാസ്റൂമിൽ സയൻസ് അധ്യാപകനും കുട്ടികളും തമ്മിൽ നടക്കുന്ന സംഭാഷണത്തിലെ രൂപത്തിലാണ് ഓരോ പാഠഭാഗങ്ങളും ക്രമീകരിച്ചിരിക്കുന്നത്.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആണ് ബുക്കിന്റെ പബ്ലിഷേഴ്സ്.

ചലനം എന്നുപറയുന്ന വലിയൊരു വിഷയത്തെ ചെറിയ പത്ത് പാഠഭാഗങ്ങൾ ആയി തരംതിരിച്ചിരിക്കുകയാണ് ഈ പുസ്തകത്തിൽ.

അദ്ധ്യായം 1: സൈഡ് സീറ്റിലിരുന്നൊരു യാത്ര

ഈ അദ്ധ്യായത്തിൽ അധ്യാപകൻ കുട്ടികളോട് അവർക്ക് ഇഷ്ടമുള്ള വസ്തുക്കളായ ചന്ദ്രൻ, സൂര്യൻ, നക്ഷത്രഗണങ്ങൾ എന്നിവയെപറ്റി സംസാരിക്കുന്നു. അധ്യാപകൻ ഒരു ബസ് യാത്രയോട് അവയുടെ സഞ്ചാരത്തെ ഉപമിക്കുന്നു. വൃശ്ചികം,ധനു എന്നീ നക്ഷത്രഗണങ്ങളുടെ ചലനത്തെകുറിച്ച് അധ്യാപകൻ വളരെ വിശദമായി വിവരിക്കുന്നു.
ഈ പാഠഭാഗം അവസാനിപ്പിക്കുമ്പോൾ കുട്ടികളിൽ കൂടുതൽ ക്യൂരിയോസിറ്റി ഉണ്ടായതായി വായനക്കാരന് തോന്നുന്നു.


അദ്ധ്യായം 2 വീഴ്ചകൾ

ഈ പാഠഭാഗത്തിൽ ഭൂമിയിലേക്ക് വീഴുന്ന വസ്തുക്കളെപ്പറ്റിയാണ് പൗരൻ മാഷ് വിശദീകരിക്കുന്നത്. ഭൂമിയിലേക്ക് വസ്തുക്കൾ വീഴുന്നത് ഭൂമിയുടെ ആകർഷണശക്തി കൊണ്ടാണെന്ന് എന്ന് വിശദീകരിക്കുന്നു. അതിനുശേഷം തന്റെ വാദങ്ങൾ ശക്തിപ്പെടുത്തുന്നതിനായ് അധ്യാപകൻ ഒരു പരീക്ഷണം ചെയ്തു നോക്കുന്നു.
ഒരു റബർ ബാൻഡിൽ കല്ലുകെട്ടി ഒരു കെട്ടിടത്തിന്റെ പല സ്ഥാനങ്ങളിൽ നിന്നു പല ഉയരങ്ങളിൽ നിന്നും ഭൂമിയുടെ ആകർഷണബലം അളന്ന് നോക്കുന്നു.
അതിനുശേഷം ചരിവ് പ്രതലത്തിലൂടെ ഒരു ഗോലി ഉരുട്ടിവിട്ടു പരീക്ഷണത്തിൽ ഏർപ്പെടുന്നു. കുട്ടികൾക്ക് സ്വതന്ത്രവീഴ്ചപറ്റിയും വായുപ്രതിരോധത്തെ പറ്റിയും അധ്യാപകൻ വിശദീകരിച്ചു കൊടുക്കുന്നു.

അദ്ധ്യായം 3. ഗുരുത്വാകർഷണത്തിന് എതിരെ

ഈ പാഠഭാഗത്തിൽ ഗുരുത്വാകർഷണവും ഘർഷണ ബലവും തമ്മിലുള്ള ഉള്ള ബന്ധം പൗരൻ മാഷ് ചർച്ച ചെയ്യുന്നു:

അദ്ധ്യായം 4 : അനങ്ങാൻ മടി അനങ്ങിയാൽ പിന്നെ നിൽക്കാനും

ഈ പാഠഭാഗത്തിൽഅമ്പും വില്ലും കൊണ്ടുള്ള പരീക്ഷണത്തിൽ കുട്ടികൾ ഏർപ്പെടുന്നു. ഇതുവഴി ജഡത്വം എന്താണെന്ന് മാഷ് അവർക്ക് പറഞ്ഞു കൊടുക്കുന്നു. കൂടാതെ ബസിനുള്ളിൽ ഉള്ള വിവിധ ചലനങ്ങളുടെ ഉദാഹരണങ്ങൾ വച്ചുകൊണ്ട് ഇനേർഷ്യ ഓഫ് റസ്റ്റ് , ഇനേർഷ്യ ഓഫ് മോഷൻ, ഇനേർഷ്യ ഓഫ് ഡയറക്ഷൻ എന്നിവയുടെ ആശയം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നു, മാത്രമല്ല അവ തമ്മിലുള്ള ബന്ധവും കുട്ടികൾക്ക് മാഷ് പറഞ്ഞ്
കൊടുക്കുന്നു.

അദ്ധ്യായം 5. ഗലീലിയോ ചെയ്തത്

ഈ പാഠഭാഗത്ത് ഗലീലിയോ പണ്ട് എന്താണ് ചെയ്തതെന്ന് ഒരു ഗോപുരത്തിൽ പോയി മാഷ് കുട്ടികൾക്ക് വിശദീകരിച്ചു നൽകുന്നു.
പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ഗുരുത്വാകർഷണ ബലവും ജഡത്വവും പിണ്ഡത്തിന് അനുപാതമായി വർധിക്കുമെന്ന് കുട്ടികൾ മനസ്സിലാക്കുന്നു.

അദ്ധ്യായം 6:പരീക്ഷണം ഇല്ലാതെ പോയ ദിനം

ഈയൊരു പാഠഭാഗത്ത് ഭൂമിയുടെ വിവിധ ഭാഗങ്ങളിൽ എങ്ങനെയാണ് ഗുരുത്വാകർഷണബലമെന്ന് മാഷ് വിശദീകരിക്കുന്നു. ഗുരുത്വാകർഷണത്തിന്റെ ദിശ ഭൂമിയുടെ കേന്ദ്രത്തിലേക്ക് ആണെന്നും അതായത് ഓരോ സ്ഥലത്ത് വസിക്കുന്നവരുടേയും താഴേക്കാണ് ഗുരുത്വാകർഷണത്തന്റെ ദിശ എന്നും മാഷ് വിശദീകരിക്കുന്നു.
ചരിഞ്ഞ പ്രതലത്തിലൂടെ എന്തുകൊണ്ടാണ് ഗോലി ഉരുണ്ടിറങ്ങുന്നത് എന്നും മാഷ് വിശദീകരിക്കുന്നു.
ഘർഷണബലത്തെ പറ്റിയും മാഷ് ഈ അവസരത്തിൽ ഇതിൽ പ്രതിപാദിക്കുന്നുണ്ട്. ചരിഞ്ഞ പ്രതലത്തിലും ലംബ പ്രതലത്തിലും അനുഭവപ്പെടുന്ന ഗുരുത്വാകർഷണത്തിന് വ്യത്യാസമുണ്ടെന്ന് പരീക്ഷണ നിരീക്ഷണത്തിലൂടെ കുട്ടികൾ മനസ്സിലാക്കുന്നു.

അദ്ധ്യായം 7 ഏറും വീഴ്ചയും

ഈയൊരു പാഠഭാഗത്ത് കല്ലുകൾ ദൂരേക്ക് എറിയുന്നതിനെ കുറിച്ചും അതിൻറെ ശാസ്ത്രത്തെകുറിച്ചും മാഷ് വിശദീകരിക്കുന്നു. പട്ടിയെ കല്ലെറിയുക, മാവിൽ മാങ്ങ എറിയുക,തുടങ്ങിയ നിത്യജീവിതത്തിൽ കാണുന്ന സന്ദർഭങ്ങൾ വെച്ചാണ് പ്രൊജക്ടൈൽ മോഷൻ മാഷ് എക്സ്പ്ലെയിൻ ചെയ്യുന്നത്.
മാങ്ങ എറിയുന്നതുപോലെ പോലെ ഉയരത്തിലേക്ക് എറിയുമ്പോൾ കല്ലിന് രണ്ടു വെലോസീറ്റുകളുണ്ട് .ഒന്ന് തിരശ്ഛീനമായും മറ്റൊന്ന് ലംബമായും. തുടക്കത്തിൽ കല്ലിൻറെ ചലനം ഉയരത്തിലേക്ക് ആണ്.
ജടത്വം എന്ന സ്വഭാവം കൊണ്ട് നേർരേഖയിലൂടെ ചലിക്കാനാണ് കല്ലിന്റെ പ്രവണത എങ്കിലും ഗുരുത്വാകർഷണബലം കല്ലിനെ താഴേക്ക് വലിക്കും. അതിനാൽ താഴേക്കു ചെരിഞ്ഞ് കല്ല് ചലിക്കുന്നു.

അദ്ധ്യായം 8: എന്നെ തള്ളിയാൽ ഞാനും തള്ളും

ഈ പാഠഭാഗത്ത് ബലൂൺ ഉപയോഗിച്ച് പരീക്ഷണം നടത്തിക്കൊണ്ട് മാഷ് ന്യൂട്ടന്റെ മൂന്നാം ചലന നിയമം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നു.
അതിനുശേഷം റോക്കറ്റ് എങ്ങനെയാണ് പ്രവർത്തിക്കുന്നത് കുട്ടികൾക്ക് വിശദീകരിച്ച് നൽകുന്നു. പ്രവർത്തനത്തെയും പ്രതിപ്രവർത്തനത്തെപ്പറ്റി മനസ്സിലാക്കാൻ ഞാൻ ഒരു ബോട്ടിൽ ഉപയോഗിച്ചുളള പരീക്ഷണവും ക്ലാസ്റൂമിൽ ചെയ്യുന്നു.

അദ്ധ്യായം 9 തിരിയലുമൊരു പൊണ്ണക്കാര്യം

ഈയൊരു പാഠഭാഗത്ത് വൃത്താകൃതിയിലുള്ള ചലനങ്ങളെകുറിച്ച് വിശദീകരിക്കുകയാണ് മാഷ് ചെയ്യുന്നത്.
കറക്കത്തിന് ജടത്വവും നേർരേഖാ ചലനത്തിന് ജഡത്വവും തമ്മിൽ വ്യത്യാസമുണ്ട്.
നേർരേഖാ ചലനത്തിന് ജഡത്വം പിണ്ഡത്തെ മാത്രമേ ആശ്രയിക്കുന്ന ഉള്ളൂ എന്നാൽ കറക്കത്തിന്റെ ജടത്വം വസ്തുവിന്റെ പിണ്ഡത്തേയും വസ്തുവിന്റെ കണങ്ങൾക്ക് അക്ഷത്തിൽ നിന്നുള്ള അകലത്തെയും ആശ്രയിച്ചിരിക്കും എന്ന് മാഷ് വിശദീകരിക്കുന്നു.
ഒരു കല്ലിനെ ചലനംമുതൽ ഗ്രഹങ്ങളുടെ ചലനംവരെ അവരെ മാഷ് ഈ രീതിയിൽ പഠിപ്പിക്കുന്നു.

അദ്ധ്യായം 10 ദിവസങ്ങൾ പോയതറിയാതെ

അവസാന പാഠഭാഗമായ 'ദിവസങ്ങൾ പോയതറിയാതെ'യിൽ ഈ ഒമ്പത് പാഠഭാഗങ്ങളിൽ പഠിച്ച കാര്യങ്ങൾ ക്രോഡീകരിച്ചിരിക്കുന്നു.
പ്രപഞ്ചത്തിലെ ധാരാളം ഉദാഹരണങ്ങൾ വച്ചുകൊണ്ട് കൊണ്ട് ചലനത്തെകുറിച്ച് മാഷ് വിശദീകരിക്കുന്നു.ചലനംമൂലം എങ്ങനെ ഊർജ്ജം ഉണ്ടാക്കാമെന്നും പാരച്യൂട്ട്നെ പറ്റിയും , കാറ്റിനെ പറ്റിയും വെള്ളത്തെ പറ്റിയും മാഷ് വിശദീകരിക്കുന്നു.
ഇവിടെനിന്ന് മാഷ് സ്പീഡ് ആൻഡ് വെലോസിറ്റി എന്ന ആശയത്തിലേക്ക് കുട്ടികളെ കൂട്ടികൊണ്ടുചെല്ലുന്നു.
ചലിക്കുന്ന വസ്തുക്കൾക്ക് ആക്കം ഉണ്ടെന്ന് മാഷ് വിശദീകരിക്കുന്നു. ഒരു വസ്തുവിന്റെ പിണ്ഡവും വെലോസിറ്റി ഉപയോഗിച്ച് എങ്ങനെ അതിൻറെ ആക്കം കണ്ടു പിടിക്കാമെന്ന് മാഷ് വിശദീകരിക്കുന്നു

ചെറിയ മണ്തരിപോലും കോടാനുകോടി ആറ്റങ്ങൾ കൊണ്ടാണ് ഉണ്ടാക്കുന്നതെന്നും അവ ചലിക്കുന്നന്നത് കൊണ്ടാണ് ഈ പ്രപഞ്ചം തന്നെ നിലനിൽക്കുന്നതെന്നും വിശദീകരിച്ചു കൊണ്ട് മാഷ് ഈ പാഠഭാഗങ്ങൾ അവസാനിപ്പിക്കുന്നു.

റിഫ്ലക്ഷൻ

വളരെ നല്ല ഒരു പുസ്തകമാണ് ഇത്. കുട്ടികളിൽ ചലനത്തെ സംബന്ധിച്ചുള്ള പരമപ്രധാനമായ ആയ ആശയങ്ങൾ രൂപീകരിക്കാൻ ഈ പുസ്തകം വളരെ നല്ലരീതിയിൽ സഹായിക്കും. നിത്യജീവിതത്തിൽ നിന്നുള്ള ഉദാഹരണങ്ങൾ കൂട്ടിയിണക്കി ഉണ്ടാക്കിയതിനാൽ തന്നെ കുട്ടികൾക്ക് എളുപ്പത്തിൽ തന്നെ കാര്യങ്ങൾ മനസ്സിലാക്കുന്നു. ഈ പുസ്തകത്തിൽ ഒരുപാട് പരീക്ഷണ-നിരീക്ഷണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിന്റെ ഒക്കെതന്നെ ദൃശ്യാവിഷ്കാരവും പേജുകളിൽ കൊടുത്തിട്ടുണ്ട്. ഇത് കുട്ടികളിൽ ആശയരൂപീകരണത്തെ വളരെയധികം സഹായിക്കുന്നു.
വളർന്നുവരുന്ന കുട്ടികളിൽ ശാസ്ത്രത്തോട് അഭിരുചി വളർത്താൻ ഈ പുസ്തകം സഹായിക്കും. വളരെ ചെറിയ പേജുകളിൽ ഒരുപാട് ആശയങ്ങൾ വളരെ ലളിതമായി ആയി ചിത്രീകരിക്കുക എന്ന ജോലിയാണ് പ്രൊഫസർ ജി ബാലകൃഷ്ണൻ നായർ ചെയ്തിരിക്കുന്നത്.
ഈ പുസ്തകത്തിൽ സമവാക്യങ്ങൾ കൂടി ഉള്പ്പെടുത്തിയാൽ കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി.
സ്കൂൾ കുട്ടികളും അധ്യാപകവിദ്യാർത്ഥികളും അധ്യാപകരും നിർബന്ധമായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ പ്രൊഫസർ ജി ബാലകൃഷ്ണൻ നായർ എഴുതിയ ചലനം.

No comments:

Post a Comment