Friday, April 24, 2020

പടക്കങ്ങളുടെ ശാസ്ത്രം


പടക്കം പൊട്ടിക്കാനും കാണാനും ഭയങ്കര രസമാണ്.

അതിലും രസമാണ് അതിനു പുറകിലെ സയൻസ്.

എവിടെ നിന്നാണ് പടക്കങ്ങൾക്ക് നിറം ലഭിക്കുന്നത്?

പ്ലസ്റ്റൂവിന് സയൻസ് പഠിച്ച എല്ലാവരും തന്നെ ചെയ്ത ഒരു പരീക്ഷണമാണ് സാൾട്ട് അനാലിസിസ്.

ലോഹങ്ങളുടെ സോൾട്ടുകൾക്ക് കത്തിക്കുമ്പോൾ വിവിധ തരത്തിലുളള കളർ ഉണ്ടാക്കാൻ കഴിവുണ്ട്. ഇത് നമ്മൾ കെമിസ്ട്രീ ലാബിൽ കണ്ടതാണ്.

ഉദാഹരണത്തിന് കോപ്പറിന്റെ സോൾട്ട് കത്തിക്കുമ്പോൾ നീല-പച്ച നിറവും കാൽസിയം സോൾട്ടുകൾ ചുമപ്പ് നിറവും സോഡിയം സാൾട്ടുകൾ മഞ്ഞ നിറവും പോട്ടാസിയം സാൾട്ടുകൾ പർപ്പിൾ കളറും ഒക്കെ കിട്ടുന്നു.

ഒറ്റനോട്ടത്തിൽ കെമിസ്ട്രി ആണെന്ന് തോന്നിയാലും അന്തർധാര ഫിസിക്സിലേക്കാണ് നീളുന്നത് (ഈ ലോകത്ത് നടക്കുന്ന എല്ലാത്തിനേയും പറ്റിയുളള പഠനം തന്നെയാണല്ലോ ഫിസിക്സ്)

എങ്ങനെയാണ് ചില കെമിക്കലുകൾ മാത്രം കത്തുമ്പോൾ കളർ ലഭിക്കുന്നത്?

സാധാരണയായി ട്രാൻസിഷൻ എലമെന്റ്സ് (പിരിയോഡിക് ടേബിളിന്റെ നടുവശത്ത് വരുന്ന എലമെന്റ്സ് from group 3 to 12) ആണ് കളർ നൽകുന്നത്.

അതായത് കോപ്പർ ഒക്കെ പിരിയോഡിക് ടേബിളിന്റെ നടുവശത്താണ്.ഈ എലമെന്റ്സിന് ആണ് കളർ തരാനുളള ഇഷ്ടം കൂടുതൽ.

ബട്ട് വൈ ബട്ട് വൈ?

നടുക്ക് കിടക്കുന്ന ഈ മെറ്റലുകളുടെ d സബ് ഷെല്ലുകളിൽ ഇലക്ട്രോണുകൾ ഉണ്ട്.
നമ്മൾ പടക്കത്തിന് ഹീറ്റ് എനർജി കൊടുക്കുമ്പോൾ ഈ ഇലക്ട്രോണുകൾ അടുത്ത ലെവലിലേക്ക് കുതിക്കുന്നു, ലൈക്ക് നമ്മൾ സ്റ്റെപ് കയറുന്നത് പോലെ.

പക്ഷേ മുകളിലത്തെ പടിയിലെത്തിയ ഇലക്ട്രോൺ ഞൊടിയിടയിൽ ആ നഗ്നസത്യം മനസ്സിലാക്കും. "ഇതു തനിക്ക് പറ്റിയ തട്ടകം അല്ല, എന്റെ പ്ലേ ഗ്രൗണ്ട് പഴയ സ്ഥലം തന്നെയാണ് ,അതാണെന്റെ തട്ടകം".

തീരെ അസ്വസ്ഥനായ ഇലക്രോണിന് ബോധോദയം ഉണ്ടായി അത് പഴയ സ്ഥലത്തേക്ക് തിരിച്ച് വരാൻ തയ്യാറാവുന്നു. തിരിച്ചു പഴയ അവസ്ഥയിലേക്ക് എത്താനായി ഇലക്ട്രോണിന് താൻ ആർജിച്ച് വെച്ച കുറച്ച് എനർജി പുറത്തേക്ക് വിടണം. ഇലക്രോണുകളുടെ അഹങ്കാരം കുറക്കണമെന്ന് അർത്ഥം.

ഇങ്ങനെ പുറത്തേക്ക് വരുന്ന എനർജി കാണാൻ പറ്റുന്ന രീതിയിൽ ഉളള എനർജി ആയതിനാലാണ് നമുക്ക് കളറുകൾ ലഭിക്കുന്നത്.

ഓർക്കുക എല്ലാ എലമെന്റുകളും ഇതേപോലെ റേഡിയേഷൻ പുറത്തേക്ക് വിടും, ഇലക്രോണുകൾ പൂർവ്വ സ്ഥിതിയിലാവുന്ന വേളയിൽ.
ഈ റേഡിയേഷൻ ഇലക്രോ മാഗ്നറ്റിക് റേഡിയേഷനുകൾ ആണ്.

ഇവ ഏഴുതരം ഉണ്ട് 

1. ഗാമാ റേ 
2. എക്സറേ
3. അൾട്രാ വയലറ്റ് 
4. വിസിബിൾ ലൈറ്റ് VIBGYOR  , ഇതിനെ മാത്രമേ നമുക്ക് കാണാൻ സാധിക്കൂ
5. ഇൻഫ്രാ റെഡ്
6. മൈക്രോവേവ്
7. റേഡിയോ

അതായത് കാണാൻ പറ്റാവുന്ന റേഞ്ചിൽ റേഡിയേഷനുകളെ പുറത്തേക്ക് വിടുന്നതിലാണ് നമ്മൾക്ക് കളർ കാണാൻ പറ്റുന്നത് എന്ന്.


No comments:

Post a Comment