Wednesday, April 29, 2020

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് (KSSP)

കേരളത്തിൽ പ്രവർത്തിക്കുന്ന ഒരു ജനകീയ ശാസ്ത്ര പ്രസ്ഥാനമാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് (KSSP). ശാസ്ത്രപ്രചാരണ രംഗത്ത് സവിശേഷമായ നിരവധി പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുന്ന ബഹുജന സന്നദ്ധസംഘടനയാണിത്.'ശാസ്ത്രംസാമൂഹ്യവിപ്ലവത്തിന്' എന്നതാണ് പ്രസ്ഥാനത്തിന്റെ അടിസ്ഥാന മുദ്രാവാക്യം.ഒരു ശാസ്ത്രസംഘടനയായതു കൊണ്ട് എല്ലാത്തരം ആശയങ്ങളുടെയും കൈമാറ്റം കേരള ശാസ്ത്രസാഹിത്യ പരിഷത്തിൽ നിരന്തരം നടക്കുന്നു.


                                  നാൾവഴികൾ                           


1962 ഏപ്രിൽ എട്ടിന് കോഴിക്കോടു് ഇമ്പീരിയൽ ഹോട്ടലിൽ ഡോ. കെ.ജി. അടിയോടിയുടെയും പി. ടി. ഭാസ്കരപ്പണിക്കരുടെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ശാസ്ത്രസാഹിത്യ പരിഷത്ത് രൂപീകരിക്കുവാൻ തീരുമാനമെടുത്തത്.സമസ്തകേരള സാഹിത്യപരിഷത്തിന്റെ ഭാഗമായി 1957 -ൽ രൂപീകരിക്കുകയും താമസിയാതെ തന്നെ പ്രവർത്തനം നിലയ്കുകയും ചെയ്ത കേരള ശാസ്ത്രസാഹിത്യ സമിതി എന്ന സംഘടനയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ശാസ്ത്രസാഹിത്യ പരിഷത്ത് രൂപീകരിച്ചത്.

1962 സെപ്റ്റംബർ 10 ന് രാത്രി 8.30 ന് കോഴിക്കോട്ടു ദേവഗിരി കോളേജിൽ വച്ച് പരിഷത്ത് ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു.
കേന്ദ്ര ശാസ്ത്ര ഗവേഷണ സാംസ്കാരിക മന്ത്രി ഹുമയൂൺ കബീർ ഉത്ഘാടകനായെത്താമെന്ന് ഏറ്റിരുന്നെങ്കിലും അദ്ദേഹത്തിന്റെ അസൌകര്യം നിമിത്തം കോളേജ് പ്രിൻസിപ്പലായിരുന്ന ഫാ. ഡോ. തിയോഡോഷ്യസ് ആണ് സംഘടന ഉത്ഘാടനം ചെയ്തത്.

ശാസ്ത്രസാഹിത്യരചനയിൽ തല്പരരായ നാല്പതോളം മലയാളം എഴുത്തുകാരെ അംഗങ്ങളാക്കിയാണ് ഇത് ആരംഭിച്ചത്. ഡോ. കെ. ഭാസ്കരൻ നായരായിരുന്നു ആദ്യത്തെ പ്രസിഡന്റ്. കെ.ജി. അടിയോടി, എൻ.വി. കൃഷ്ണവാര്യർ എന്നിവരും ഭാരവാഹികളായിരുന്നു.

'ശാസ്ത്ര സാഹിത്യം മലയാളത്തിൽ' എന്നതായിരുന്നു സംഘടനയുടെ സ്ഥാപന മുദ്രാവാക്യം.കവിയും പത്രാധിപരുമായ എൻ.വി. കൃഷ്ണവാരിയർ, മലയാളത്തിലെ ആദ്യകാല ശാസ്ത്രസാഹിത്യകാരന്മാരിൽ പ്രാമാണികനായ പി.ടി. ഭാസ്കരപ്പണിക്കർ, അന്തർദ്ദേശീയ പ്രശസ്തനായ ശാസ്ത്രജ്ഞനും കാലിക്കറ്റ് സർവ്വകലാശാല ജന്തുശാസ്ത്രവകുപ്പ് മേധാവിയുമായ ഡോ.കെ.ജി. അടിയോടി മുതലായവരാണ് പരിഷത്തിന്റെ സംഘാടകർ.


മാതൃഭാഷയിൽ ശാസ്ത്രപ്രചരണം നടത്തുക, ശാസ്ത്രസാഹിത്യ രചനകളുടെ പ്രസാധനത്തിന് കൂട്ടായ പരിപാടികൾ ആവിഷ്ക്കരിക്കുക, ശാസ്ത്ര വിഷയങ്ങൾ ആധാരമാക്കി ചർച്ചകൾ നടത്തുക
എന്നിവയായിരുന്നു പരിഷത്തിന്റെ ആദ്യകാല പ്രവർത്തനങ്ങൾ.

പിന്നീട് ജനകീയ പ്രശ്നങ്ങളിൽ സക്രിയമായി പരിഷത്ത് ഇടപെടാൻ തുടങ്ങി. ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന മുദ്രാവാക്യം പരിഷത്ത് സ്വീകരിച്ചു. ഇക്കാലയളവിൽ, പരിഷത്ത് രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുന്നുവെന്നാരോപിച്ച്, ചില ആദ്യകാല പ്രവർത്തകർ പരിഷത്ത് വിട്ടുപോയി










ശാസ്ത്രപ്രചാരണത്തേക്കാളും, ശാസ്ത്രീയ ചിന്താഗതിക്കനുസരണമായ ഒരു ജീവിതരീതി രൂപവത്കരിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുക എന്നതിന്‌ പരിഷത്ത് മുൻ‌ഗണന കൊടുത്തുതുടങ്ങിയ കാലമായിരുന്നു അത്.ബാലാരിഷ്ടതകൾ കഴിഞ്ഞ് കൌമാരപ്രായത്തിലെത്തിയപ്പോഴാണ് പരിഷത്ത് ഒരു ബഹുജനപ്രസ്ഥാനമായി വളരുന്നത്.അതായത് 1967-77വരെയുള്ള കാലഘട്ടത്തിൽ.ഇക്കാലത്താണ് ഇന്ന് കാണുന്ന സംഘടനയുടെ രൂപവും പ്രവർത്തനശൈലിയും ഉണ്ടായത് ​എന്ന് പറയാം.

മലയാളത്തിലൂടെ ശാസ്ത്രാഭ്യസനം എന്നത് പരിഷത്ത് തുടക്കത്തിലേ ആഗ്രഹിച്ച ഒരു കാര്യമായിരുന്നുവല്ലോ. "സാങ്കേതികപദങ്ങളുടെ പ്രശ്നം മലയാളത്തിൽ"എന്ന വിഷയം പരിഷത്തന്റെ നാലാം വാർഷിക ത്തിലെ മുഖ്യ ചർച്ചാവിഷയമായിരുന്നു. ഇന്ത്യയിലെ മിക്ക പ്രദേശികഭാഷകളിലും സാങ്കേതികപദങ്ങളുടെ പിന്നോക്കാവസ്ഥയെപ്പറ്റിയും ദീർഘമായി ചർച്ച ചെയ്യപ്പെട്ടു. കൂട്ടത്തിൽ മലയാളത്തിന്റെ സ്ഥിതിയും ചർച്ചക്ക് വന്നു.
50000 വാക്കുകളുടെ ഒരു സാങ്കേതിക പദാവലി സമയ ബന്ധിതമായി തയ്യാറാക്കൽ, ശാസ്ത്രലേഖനങ്ങളുടെ സംഗ്രഹങ്ങളുടെ സൂചി, മലയാള ശാസ്ത്രലേഖകർക്ക ഒരു പ്രവേശിക എന്നിവ ഉണ്ടാക്കുവാൻ നിർദ്ദേശിക്കപ്പെട്ടു. ഒരു സന്നദ്ധസംഘടനയുടെ പരിമിതികൾക്ക് അത് ഒരു വെല്ല് വിളിയായിരുന്നു. മലയാളം പഠനഭാഷയും ഭരണഭാഷയും ആക്കാൻ അന്നും ഇന്നും അക്ഷീണം പരിശ്രമിച്ച ഒരു സംഘടനയാണ് പരിഷത്ത്. ആദ്യത്തെ പ്രക്ഷോഭം നയിച്ചതും ഭാഷക്ക് വേണ്ടിയായിരുന്നു. ഇപ്പോഴും പരിഷത്ത് ഒരു പ്രക്ഷോഭകാരിയും കൂടിയാണ്. അന്ന് സർവ്വകലാശാല സെനറ്റ് ഹാളിന്ന് മുന്നിൽ പ്രകടനം നടത്തിയതും ഗവർണർക്ക് നിവേദനം കൊടുത്തതും ആയിരുന്നു ആദ്യത്തെ പ്രക്ഷോഭം. ഒരു സർക്കാർ നയത്തിനെതിരെ ആദ്യത്തെ വിമർശനവും ആ പ്രക്ഷോഭം ആയിരുന്നു.

1967 ൽ ഹിന്ദിക്കാരനല്ലാത്ത ഒരു കേന്ദ്രവിദ്യാഭ്യാസ മന്ത്രി ത്രിഗുണ സെൻ ഇന്ത്യയിലെ പ്രാദേശിക ഭാഷകളുടെ വികസനത്തിനായി ഒരോ സംസ്ഥാനത്തിന്നും ഒരോ കോടി രൂപ കൊടുത്തു. കേരളത്തിൽ ഈ തുക ഉപയോഗിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കപ്പെട്ടു. അതിൽ ശാസ്ത്രം കൈകാര്യം ചെയ്യുന്നതിന്ന് നിയമിക്കപ്പെട്ടവരിൽ മിക്കവരും പരിഷത്ത്കാരായിരുന്നു.
 ഒരു സംഘം പരിഷത്ത് പ്രവർത്തകർ ഭാഷാ ഇൻസ്റ്റിറ്റ്യട്ടുമായി ആത്മാർത്ഥമായി സഹകരിച്ചു. അൽപകാലം കൊണ്ട അസൂയാവഹമായ പുരോഗതി ഭാഷാ ഇൻസ്റ്റിറ്റ്യട്ടിന്ന് ഉണ്ടായി.
ഇൻസ്റ്റിറ്റ്യട്ടിന്റെ ആദ്യ പുസ്തകങ്ങൾ വിജ്ഞാനശബ്ദാവലിയും മാനവികശബ്ദാവലിയും 1967-69 കാലത്ത് പരിഷത്ത് പ്രവർത്തകർ കൈയും മെയ്യും മറന്ന് നടത്തിയ പ്രവർത്തനത്തിന്റെ ഫലമായിരുന്നു.
ഒട്ടനവധി സെമിനാറുകളും സിമ്പോസിയങ്ങളും സംഘടിപ്പിക്കപ്പെട്ടു.

ഇംഗ്ളീഷ് ശാസ്ത്രപുസ്തകങ്ങൾ മലയാളത്തിലാക്കാൻ നിരവധി ശിൽപശാലകൾ നടത്തി.ശാസ്ത്രകേരളവും യുറീക്കയും സ്കൂളുകളുമായുള്ള ബന്ധത്തിന്ന് പുതിയ ഒരു മാനം കൈവന്നു. ഈ മാസികകൾ വായിച്ച കുട്ടികൾ സംശയം ചോദിച്ചുകൊണ്ട് അദ്ധ്യാപകരെ സമീപിച്ചു. പാഠപുസ്തകത്തിന്റെ പുറത്ത് നിന്ന് വായിച്ച കാര്യങ്ങളെപ്പറ്റിയുള്ള ചോദ്യം അദ്ധ്യാപകർ പൊതുവേ ഇഷ്ടപ്പെട്ടെന്ന് വരില്ല. പക്ഷെ ചിലരെങ്കിലും കുട്ടിക്ക് കിട്ടിയ അറിവിന്റെ ഉറവിടം കണ്ടെത്താൻ താല്പര്യമെടുത്ത്. അങ്ങിനെ അന്വേഷണം യുറീക്കയിലും ശാസ്തരകേരളത്തിലും എത്തി. അങ്ങിനെ പരിഷത്തിലേക്കുള്ള പാതയിൽ പലരു എത്തിച്ചേർന്നു. സ്കൂളുകളുമായി പരിഷത്തിന്ന് കിട്ടിയ ഈ അടുപ്പം ശാസ്ത്രകേരളം ക്വിസും യുറീക്ക വിജ്ഞാനപരീക്ഷയും വിപുലമാക്കാൻ സഹായിച്ചു. ലക്ഷക്കണക്കിന്ന് കുട്ടികൾ ഈ പരീക്ഷകളിൽ പങ്കെടുക്കാൻ തുടങ്ങി. അവരുടെ രക്ഷിതാക്കളും പരിഷത്തിനെപ്പറ്റി അറിയാൻ തുടങ്ങി. അവരുടെ പങ്കാളിത്തത്തോടൊപ്പം പരിഷത്തും വളരുകയായിരുന്നു.

പ്രഭാഷണങ്ങളും ക്ളാസുകളും.- ഇവ ആദ്യം തൊട്ടേ പരിഷത്തിന്റെ പരിഷത്തിന്റെ പരിപാടികളിലൊന്നായിരുന്നു. 1973 ൽ ഭാരതീയ വിഗ്യാൻ പത്രികാസമിതിയുടെ ആഹ്വാനമനുസരിച്ച ജനുവരി ഒന്നാം വാരം ശാസ്തരവാരമായി ആചരിച്ചു. പ്രപഞ്ചത്തിന്റെ വികാസം,മനുഷ്യന്റെ വികാസം,ശാസ്ത്രത്തിന്റെ വികാസം എന്ന വിഷയത്തെ കുറിച്ച് 1000 പ്രഭാഷണങ്ങൾ നടത്താനായിരുന്നു തീരുമാനം. ഉദ്ദേശിച്ചതിലും കൂടുതൽ പ്രഭഷണങ്ങൾ നടന്നു. ഈ വിജയമാണ് 1976 ൽ പ്രകൃതി, ശാസ്ത്രം, സമൂഹം എന്ന വിഷയത്തെക്കുറിച്ച് മറ്റൊരു പ്രഭാഷണ പരമ്പര തുടങ്ങാൻ പരിഷത്തിന്ന് ധൈര്യം നൽകിയത്. അടിയന്തിരാവസ്ഥക്കാലത്ത് അനുവദിക്കപ്പെട്ട അപൂർവം ബഹുജനപ്രവർത്തനങ്ങളിൽ ഔന്ന് എന്ന നിലയ്ക്കാവാം ഉദ്ദേശിച്ചതിന്റെ നാല് മടങ്ങ് ക്ളാസുകൾ നടത്താൻ കഴിഞ്ഞതും അവയിലെല്ലാം വലിയ ബഹുജനപങ്കാളിത്തമുണ്ടായതും.



1965ന്ന് ശേഷം എൻ.സി.ആർ.ടി.തയ്യാറാക്കിയ പുതിയ സ്കൂൾ സിലബസ് നടപ്പാക്കാൻ തുടങ്ങി. പക്ഷെ അദ്ധ്യാപകർക്കാവശ്യമായ പരിശീലവും വിശദീകരണവും സർക്കാർ നൽകാതിരുന്നത് അവർക്ക് പ്രയാസങ്ങളും ആശയക്കുഴപ്പങ്ങളും ഉണ്ടാക്കി. പ്രശ്നം പരിഹരിക്കുവാൻ പരിഷത്തിലെ കോളേജ് അദ്ധ്യാപകർ പല ഇടങ്ങളിലും സ്കൂൾ അദ്ധ്യാപകരെ സഹായിച്ചു. സ്കൂളിലെ സയൻസ് ക്ളബ്ബ് പ്രവർത്ത്നം നന്നാക്കാൻ പരിഷത്ത് പ്രവർത്തകരുടെ ഇടപെടൽ അദ്ധ്യാപകർക്ക് സഹായകരമായി. അങ്ങനെയാണ് കുറേശ്ശയെങ്കിലും സ്കൂൾ അദ്ധ്യാപകർ പരിഷത്തിൽ ആകൃഷ്ടരാവാൻ തുടങ്ങിയത്. താൽപര്യമുള്ള ആർക്കു പരിഷത്തിൽ അംഗമാവാം എന്ന് വന്നതോടെ അദ്ധ്യാപകർ അംഗത്വമെടുക്കാൻ ആരംഭിച്ചു. അത്വരെ കോളേജ് അദ്ധ്യാപകരിലും ശാസ്ത്രലേഖകരിലും ഒതുങ്ങിയിരുന്ന പരിഷത്തിന്റെ അടിത്തറ ക്രമേണ വികസിക്കാൻ തുടങ്ങി. ഇത്തരം ഒരു സാഹചര്യത്തിലായിരുന്നു .

1969ൽ സ്കൂൾ കുട്ടികൾക്ക് വേണ്ടി ഒരു ശാസ്ത്രമാസിക "ശാസ്ത്രകേരളം"എന്ന പേരിൽ തുടങ്ങൻ തീരുമാനിച്ചത്. അന്ന് പ്രസിദ്ധീകരിച്ച് കൊണ്ടിരുന്ന ശാസ്ത്രഗതി തന്നെ നടത്തി കൊണ്ട് പോകാൻ സാമ്പത്തികപ്രയാസം ഉണ്ടായിരുന്നു. ഒലവക്കോട്ട് വെച്ച് നടന്ന മൂന്നാം സമ്മേളനത്തിൽ വെച്ചായിരുന്നു ശാസ്ത്രഗതി എന്ന ഒരു ത്രൈമാസികം -പ്രസിദ്ധീകരിക്കണം എന്ന തീരുമാനമുണ്ടായത്. 1966 ൽ പ്രഥമലക്കം പ്രസിദ്ധീകൃതമായി. എൻ.വി.കൃഷ്ണവാരിയർ,പി.ടി ഭാസ്കര പണിക്കർ,എം.സി.നമ്പൂതിരിപ്പാട് എന്നിവരായിരുന്നു പത്രാധിപസമിതി അംഗങ്ങൾ.

പരിഷത്തിന്റെ അംഗസംഖ്യ ക്രമാനുഗതമായി കൂടി വന്നതോടെയും സംഘടനക്ക് സ്കൂളുകളിൽ സ്വീകര്യത കിട്ടിയതോടെയും ഒറ്റ പ്രസിദ്ധീകരണം കൊണ്ട് എല്ലാ വിഭാഗ് അംഗങ്ങളെയും തൃപ്തിപ്പെടുത്താൻ കഴിയാത്ത സിഥിതിയിൽ എത്തിയിരുന്നു.

1970 ൽ അത്കൊണ്ട് 12 വയസിൽ താഴെയുള്ള കുട്ടികൾക്കായി "യുറീക്ക"എന്ന ബാലശാസ്ത്ര പ്രസിദ്ധീകരണം തുടങ്ങി. കുട്ടികൾക്ക് വേണ്ടിയുള്ള മാസികകളൊന്നമില്ലാതിരുന്ന ആ കാലത്ത് വല്ലാത്ത ഒരു സാഹസമായിരുന്നു അന്ന പരിഷത്ത് കാണിച്ചത്. ഇന്നും യുറീക്കക്ക് പകരം വെക്കാൻ മറ്റൊന്നില്ല. ഒട്ടേറെ പുതിയ എഴുത്തുകാർക്ക് പരിഷത്തിന്റെ മാസികകൾ എഴുത്തുകളരിയായി തീർന്നു.

കലാലയങ്ങളിൽ നിന്നും ഗവേഷണശാലകളിൽ നിന്നും ശാസ്ത്രത്തെ സാധാരണക്കാരിൽ എത്തിക്കുക എന്നതാണു് പരിഷത്തിന്റെ അടിസ്ഥാന ലക്ഷ്യം. അതു വഴി ശാസ്ത്രത്തെ സാമുഹ്യമാറ്റത്തിനുള്ള ആയുധമാക്കുക എന്നതാണു് ശാസ്ത്രം സാമുഹ്യ വിപ്ലവത്തിനു് ​എന്ന മുദ്രാവാക്യത്തിന്റെ അന്തഃസ്സത്ത. ഇതിനായി മലയാളത്തിൽ ശാസ്ത്രസാഹിത്യ രചന നടത്തുക, ആഗോളതലത്തിൽ നിന്നുള്ള ശാസ്ത്ര സാംസ്കാരിക രാഷ്ട്രീയ രചനകളെ മലയാളത്തിലേയ്ക്കു് മൊഴിമാറ്റം ചെയ്യുക, സാക്ഷരതാ പ്രവർത്തനം നടത്തുക, വിദ്യാലയങ്ങളിലും പുറത്തും കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി ശാസ്ത്രക്ലാസുകൾ നടത്തുക, പ്രാദേശിക പ്രശ്നങ്ങളിൽ ഇടപെട്ടു് ശാസ്ത്രീയവും സുസ്ഥിരവുമായ പരിഹാരത്തിനു ശ്രമിക്കുക, വിദ്യാഭ്യാസം മാതൃഭാഷയിലാകുന്നതിനായി പ്രവർത്തിക്കുക, വിദ്യാഭ്യാസ-ആരോഗ്യമേഖലകളിലെ അശാസ്ത്രീയതകൾക്കെതിരായി പോരാടുക, അനൗപചാരിക വിദ്യാഭ്യാസരംഗത്തു് മാതൃകകൾ അവിഷ്കരിക്കുക, പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ സുസ്ഥിര വികസനത്തിനായി പ്രവർത്തിക്കുക, അതിനായി ബദൽ മാതൃകകൾ ആവിഷ്കരിക്കുക, പരിസ്ഥിതി നാശത്തിനെതിരായി പ്രക്ഷോഭങ്ങൾ വളർത്തിയെടുക്കുക, മേൽപ്പറഞ്ഞ പ്രവർത്തനങ്ങളെ പ്രചോദിപ്പിക്കാനുതകുന്ന ആനുകാലികങ്ങൾ പ്രസിദ്ധീകരിക്കുക തുടങ്ങിയവയാണു് നടപ്പാക്കി വരുന്ന പ്രവർത്തനങ്ങൾ. ശാസ്ത്ര നേട്ടങ്ങൾ വീട്ടമ്മമാർക്കും, വിദ്യാർത്ഥികൾക്കും, തൊഴിലാളികൾക്കും കർഷകർക്കും പ്രയോജനപ്പെടുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുക, പ്രാദേശിക-ഗ്രാമീണ ഉല്പാദന വ്യവസ്ഥ ശക്തിപ്പെടുത്തുക തുടങ്ങിയവയും ലക്ഷ്യമിടുന്നു.

1980കളിൽ ശാസ്ത്രം വിത്യാർത്ഥികളുടെ ഇടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട സങ്കടനയാണ്.. കേരള ശാശ്ത്ര പരിഷത് പരിഷത്തിൻ്റ പ്രവർത്തനം വഴിമുട്ടി1നിനത് യുവാക്കളുടെ ആധുനിക വാർത്ത വിനിമയ സംവിധാനങ്ങളുടെ ആവശ്യത്തോടെയാണ്ജനങ്ങളെ ശാസ്ത്രീയമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതിന്‌, ഏറ്റവും നന്നായി ശ്രദ്ധ ചെലുത്തേണ്ടത്, വിദ്യാഭ്യാസ രംഗത്താണെന്ന് പരിഷത്ത് കരുതുന്നു. വിദ്യാഭ്യാസ രംഗത്തുണ്ടാകുന്ന, ഉണ്ടായ മാറ്റങ്ങളെല്ലാം വളരെ സാകൂതം നിരീക്ഷിക്കുകയോ അല്ലെങ്കിൽ അതിന്‌ കാരണഭൂതമാവുകയോ ചെയ്ത ഒരു പ്രസ്ഥാനമാണ്‌ പരിഷത്ത്.
സൈലന്‍റ്‌ വാലി സമരം നടത്തിയത്, ചാലായാര്‍ സമരം നടത്തിയത്, ജനകീയാസൂത്രണം പ്രാവര്‍ത്തികം ആക്കിയത്, അധികാരവികേന്ദ്രീകരണം പ്ലാന്‍ ചെയ്തത്, സാക്ഷരതാ പ്രസ്ഥാനം വിജയിപ്പിച്ചത് എല്ലാം പരിഷത്താണ്.

കുട്ടികളിൽ ശാസ്ത്രീയമനോവൃത്തി വളർത്തുക എന്ന ഉദ്ദേശ്യത്തോടു കൂടി യുറീക്ക ബാലവേദികൾ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്നു.

ആനുകാലികങ്ങൾ


പ്രധാനമായും മൂന്ന് ആനുകാലികങ്ങളാണ് പരിഷത് പ്രസിദ്ധീകരിക്കുന്നത്.

ശാസ്ത്രഗതി : പൊതുജനങ്ങളെ ബാധിക്കുന്ന, സാമൂഹ്യ പ്രസക്തിയുള്ള, ഗഹനമായ വിഷയങ്ങൾ ചർച്ചചെയ്യുന്നു. പരിഷത്തിന്റെ പ്രസിദ്ധീകരണമാണെങ്കിലും, പരിഷത്തിന്റേതല്ലാത്ത (കടക വിരുദ്ധമല്ലാത്ത) നിലപാടുകളും ഈ മാസികയിൽ കാണാൻ സാധിക്കും.



ശാസ്ത്രകേരളം : പ്രധാനമായും ഹൈസ്കൂൾ പ്ളസ് ടു തലത്തിലുള്ള വിദ്യാർത്ഥികളെ ഉദ്ദേശിച്ചുള്ള പ്രസിദ്ധീകരണം. ഹൈസ്കൂൾ ക്ലാസ്സുകളിലേയും പ്ലസ്ടു ക്ലാസ്സുകളിലേയും വിദ്യാർത്ഥികളിൽ ശാസ്ത്രീയ അവബോധം സൃഷ്ടിക്കലാണ്‌ പ്രധാന ഉദ്ദേശം



യുറീക്ക : കളികളിലൂടെയും പാട്ടുകളിലൂടെയും അപ്പർ പ്രൈമറി ക്ലാസ്സ് വരെയുള്ള കുട്ടികളിൽ ശാസ്ത്രീയ ചിന്ത വളർത്തുക എന്നതാണ്‌ ഈ ദ്വൈവാരികയുടെ ലക്ഷ്യം
പരിഷദ് വാർത്ത :പരിഷത്തിന്റെ പ്രവർത്തകർക്കായി പുറത്തിറക്കുന്ന വാർത്ത പത്രികയാണിത്. 
ബാലശാസ്ത്രം എന്ന ചുവർ പത്രം എൽ.പി.കുട്ടികൾക്കായി കുറച്ചു കാലം നടത്തിയിരുന്നു. ശാസ്ത്ര, സാമൂഹ്യ രംഗങ്ങളിലെ വാർത്തകളും സമകാലിന പ്രശ്നങ്ങളും, പരിഷത്ത് സംഘടനയുടെ നിലപാടുകളും വാർത്തകളുമാണ് പരിഷദ് വാർത്തയുടെ ഉള്ളടക്കം.

പുസ്തകങ്ങൾ






നിരവധി പുസ്തകങ്ങളും പരിഷത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. “എന്തുകൊണ്ട് എന്തുകൊണ്ട് എന്തുകൊണ്ട്”, "എങ്ങനെ എങ്ങനെ എങ്ങനെ" തുടങ്ങിയവ ഉദാഹരണം. എണ്ണൂറിലധികം ടൈറ്റിലുകള്‍ ഉണ്ട്.. ആദ്യം വിദേശശാസ്ത്രപുസ്തകങ്ങള്‍ മലയാളീകരിക്കല്‍ ആയിരുന്നു.. പിന്നീട് സ്വന്തമായി പ്രസിദ്ധീകരണം തുടങ്ങി.. ശാസ്ത്രവിഷയങ്ങള്‍ ആണ് അഡ്രസ് ചെയ്യുക.. ആ പുസ്തകങ്ങള്‍ പ്രചരിപ്പിച്ച് കിട്ടുന്ന വിഹിതം കൊണ്ടാണ് സംഘടന പ്രവര്‍ത്തിക്കണത്.

ലഘുലേഖകൾ

കാലിക പ്രസക്തിയുള്ള വിഷയങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യം വച്ച് നിരവധി ലഘുലേഖകളും പരിഷത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഗ്രാമപത്രം

പരിഷത്തിന്റെ നിലപാടുകൾ, പൊതുജനങ്ങളിലേക്ക് ഏളുപ്പം എത്തിക്കുന്നതിനായി, സംഘടന തന്നെ ആവിഷ്കരിച്ച് നടപ്പിലാക്കിയ ഒരു നൂതന സം‌വിധാനമായിരുന്നു, ഗ്രാമപത്രം.പരിഷത്ത് യൂണിറ്റുകൾ സജീവമായ യൂണിറ്റുകളീൽ ഗ്രാമപത്രങ്ങളിൽ ആശയങ്ങൾ എഴുതി പ്രചരിപ്പിക്കുന്നു.

വിജ്ഞാനോത്സവം

ആദ്യ കാലത്ത്, യുറീക്കാ പരീക്ഷ എന്ന പേരിൽ ഒരു ശാസ്ത്ര സംബന്ധിയായ ചോദ്യോത്തരി പരിഷത്ത് നടത്തിയിരുന്നു. പിന്നീടാണ്‌ "പഠനം പാൽപ്പായസം" എന്ന മുദ്രാവാക്യത്തിന്റെ ചുവടു പിടിച്ച്, കേരള വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ "യൂറീക്കാ വിജ്ഞാനോൽസവത്തിന്‌" രൂപം കൊടുക്കുന്നത്. കേരളത്തിലെ നിരവധി കുട്ടികളും രക്ഷാകർത്താക്കളും അദ്ധ്യാപകരും ഇതിൽ പങ്കെടുത്തിരുന്നു.കേരളത്തിൽ ആറ് ജില്ലകളിൽ നടപ്പിലാക്കിയ ഡി.പി.ഇ.പി.[9] യുടേയും പിന്നീട് കേരളത്തിലെ പുതിയ പാഠ്യ പദ്ധതിയുടേയും ആശയ അടിത്തറ വിജ്ഞാനോൽസവങ്ങളായിരുന്നു.

ഇപ്പോൾ വർഷാവർഷം ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി ഇങ്ങനെ നാലു വിഭാഗങ്ങളായി കുട്ടികളെ തരംതിരിച്ച് സ്കൂൾതലം,പഞ്ചായത്തുതലം,മേഖലാതലം എന്നിങ്ങനെ മൂന്നു തലങ്ങളിലായി വിജ്ഞാനോത്സവം സംഘടിപ്പിക്കുന്നു. ഇതിൽനിന്നും തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ബാലശാസ്ത്രകോൺഗ്രസ് നടത്തുന്നു.

ശാസ്ത്രകലാജാഥ 2016 കൊല്ലത്ത്
ശാസ്ത്രകലാജാഥ

          ശാസ്ത്രകലാജാഥ 2016 കൊല്ലത്ത്
ജനങ്ങളിൽ ശാസ്ത്രബോധം വളർത്തുക, അന്ധവിശ്വാസം, അനാചാരം എന്നിവ ഇല്ലാതാക്കുക തുടങ്ങിയ ഉദ്ദേശങ്ങളോടുകൂടിയാണു പരിഷത്ത് നാടകങ്ങൾ എന്നറിയപ്പെടുന്ന ശാസ്ത്രകലാജാഥകൾ ആരംഭിച്ചത്.



ശാസ്ത്ര സാംസ്കാരികോൽസവം

ശാസ്ത്രകലാജാഥകൾക്കു ശേഷം സംസ്ഥാനമൊട്ടാകെ നടത്തിയ ജനകീയ പരിപാടിയാണ് ശാസ്ത്ര സാംസ്കാരികോൽസവം. വൈവിധ്യമാർന്ന പരിപാടികളോടെ കേരളത്തിലെ ഗ്രാമങ്ങൾ കേന്ദ്രീകരിചു നടത്തിയ ശാസ്ത്ര പ്രചരണ പദ്ധതിയാണു ശാസ്ത്ര സാംസ്കാരികോൽസവം.പുസ്തക പ്രചാരണം,സംവാദങ്ങൾ,യുവസംഗമം,ഗ്രാമോൽസവം,എന്നിങ്ങനെ നിരവധി പരിപാടികൾ ഇതിൽ ഉൾപ്പെട്ടിരുന്നു.

പരിഷത്ത് ഉൽ‌പ്പന്നങ്ങൾ

ജനങ്ങളിൽ ശാസ്ത്രീയ ചിന്താഗതി വളർത്തുമ്പോൾ, അവർ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പല വസ്തുക്കൾക്കും സാധനങ്ങൾക്കും ബദലുകൾ ആവശ്യമായി വരും. അങ്ങനെയുള്ള ബദലുകളെ വികസിപ്പിച്ചെടുക്കുന്നതിലും അവ പ്രചരിപ്പിക്കുന്നതിലും പരിഷത്തിന്‌ ഒരു പരിധി വരെ വിജയിക്കാൻ കഴിഞ്ഞിട്ടുണ്ട്. ചൂടാറാപ്പെട്ടി, പരിഷത്ത് അടുപ്പ്, പരിഷത്ത് സോപ്പുകൾ, ഐ.ആർ.ടി.സി. ഗാർഹിക ബയോഗ്യാസ് പ്ലാന്റ്, പരിഷത്ത് ഇലക്ട്രോണിക് ചോക്കുകൾ, തുടങ്ങിവ പരിഷത്ത് പുറത്തിറക്കിയ ഉത്പന്നങ്ങളാണ്.






നേട്ടങ്ങൾ



സമാന്തര നോബൽ സമ്മാനം എന്നറിയുന്ന റൈറ്റ് ലൈവ്‌ലിഹുഡ് അവാർഡ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നേടിയിട്ടുണ്ട്.


വിവാദങ്ങളും ആരോപണങ്ങളും



നല്ലൊരു ഭാഗം അംഗങ്ങളും ഇടതുപക്ഷാനുഭാവികളായതു കൊണ്ട് ആരംഭകാലം മുതൽക്കെ തന്നെ പരിഷത്ത് ഒരു ഇടതു പക്ഷ പോഷക സംഘടനയായി ആരോപിക്കപ്പെട്ടിട്ടുണ്ട്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഐ.ആർ.ടി.സി പങ്കാളിയായ പി.എൽ.ഡി.പി പദ്ധതിയ്ക്ക് നെതർലന്റ് സർക്കാർ നൽകിയ പണം വിദേശ ഫണ്ട് ആണെന്ന് പാഠം മാസിക ആരോപിക്കുകയുണ്ടായി. കേരളത്തിലെ പ്രമുഖ ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ ഡവലപ്മെൻറ് സ്റ്റഡീസ് (സിഡിഎസ്)ആണ് പി.എൽ.ഡി.പി പദ്ധതിയ്ക്ക് കെ.ആർ.പി.എൽ.എൽ.ഡി പരിപാടിയിലുൾപ്പെടുത്തി ധനസഹായം അനുവദിച്ചിരുന്നത്.

ഗവേഷണ രംഗത്ത്

ഐ.ആർ.ടി.സി എന്ന പേരിൽ പാലക്കാട് മുണ്ടൂരിൽ ഒരു ഗവേഷണ സ്ഥാപനവുമുണ്ട് പരിഷത്തിന്.


സംഘടന

നിലവിൽ മുപ്പത്തി അയ്യായിരത്തോളം അംഗങ്ങളുള്ള ഈ പ്രസ്ഥാനത്തിന്‌ കേരളത്തിലെങ്ങും ശാഖകളുമുണ്ട്. കേരളത്തിനു പുറത്ത് മറ്റു ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുമായിച്ചേർന്ന് ജനകീയശാസ്ത്ര പ്രസ്ഥാനങ്ങളുടെ അഖിലേന്ത്യാ ശൃംഖല (All India Peoples' Science Network) രൂപവത്കരിച്ച പരിഷത്തിന് ഇന്ത്യയ്ക്കു പുറത്ത് ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി (Friends of KSSP) പോലുള്ള സൌഹൃദ സംഘങ്ങളുമുണ്ട്.

സംഘടനാ വൃക്ഷം

പ്രസ്ഥാനത്തിന്റെ ഏറ്റവും അടിസ്ഥാന ഘടകം യൂണിറ്റ് ആണ്‌. ഗ്രാമങ്ങളായിരിക്കും ഒട്ടുമിക്ക യൂണിറ്റിന്റേയും പ്രവർ‌ത്തന പരിധി. ചില യൂണിറ്റുകൾ ചിലപ്പോൾ ഒരു പഞ്ചായത്ത് തന്നെ ഉൾക്കൊള്ളുന്നതായിരിക്കും. അംഗങ്ങളുടെ എണ്ണവും, പ്രവർത്തന പരിധിയുടെ വിസ്തീർണ്ണവും എല്ലാം യൂണിറ്റ് നിർണ്ണയിക്കുന്നതിൽ പങ്കു വഹിക്കുന്നു. യൂണിറ്റിനു മുകളിൽ മേഖലാ ഘടകം ആണ്‌ ഉള്ളത്. ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തിലാണ്‌ മേഖലകൾ രൂപവത്കരിച്ചിരിക്കുന്നത്. അതിനു മുകളിൽ ജില്ലാ ഘടകം.ഏറ്റവും മുകളിലായി കേന്ദ്ര നിർ‌വാഹക സമിതി ( സംസ്ഥാന കമ്മറ്റി). സംഘടനാ പരമായുള്ള അന്തിമ തീരുമാനങ്ങൾ കേന്ദ്ര നിർ‌വാഹക സമിതിയുടേതായിരിക്കും.നിലവിൽ 135ലേറെ മേഖലകളും 1500 ഓളം യൂണിറ്റുകളുമുണ്ട്.

No comments:

Post a Comment