എന്തുകൊണ്ടാണ് സോപ്പും വെളളവും ഉപയോഗിച്ച് കൈകഴുകിയാൽ അതിഭീകരനായ കൊറോണ വൈറസ് നിർജീവമായി പോകും എന്ന് പറയുന്നത്?
ഇത് രസകരമായ ഒരു തന്ത്രം ആണ്.
അതെ ഒരു രസതന്ത്രമാണ്.
ഇത് അറിയാനായി നമുക്ക് ആദ്യം തന്നെ ആ വില്ലനായ കൊറോണയുടേയും നായകനായ സോപ്പിന്റേയും ഘടന എങ്ങനെയാണെന്നറിയണം.
വില്ലനായ കൊറോണ ( SARS CoV-2) ഏതെങ്കിലും പ്രതലത്തിൽ ഇരിക്കുമ്പോൾ വളരെ പാവമാണ്, ഒരു പഞ്ചപാവം!
അവൻ അവന്റെ തനി സ്വഭാവം പുറത്തെടുത്ത് പെറ്റുപെരുകണമെങ്കിൽ മനുഷ്യശരീരത്തിൽ കയറി കൂടണം. അതായത് കണ്ണിൽകൂടിയോ മൂക്കിൽകൂടിയോ വായിൽകൂടിയോ (ശ്രവങ്ങളിൽ കൂടി) ഉളളിൽ എത്തണം.
ശ്രവങ്ങൾ വഴിയാണ് അവൻ മനുഷ്യശരീരത്തിൽ കയറി കൂടുക.
അതുകൊണ്ടാണ് തുമ്മലും ചീറ്റലും ഉളളവരോട് മാസ്ക് ധരിക്കാൻ പറയുന്നത്.
പ്രതലത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന നിഷ്കളങ്കനായ വില്ലൻ പല വസ്തുക്കളിൽ പലസമയത്തോളം ചിലവഴിക്കും.
ഇവിടെ നിന്നും നമ്മുടെ കൈയ്യിൽ കയറിയ വില്ലൻ നമ്മൾ കണ്ണിലോ മൂക്കിലോ തൊടുമ്പോൾ നമ്മുടെ ശരീരത്തിൽ കയറി പറ്റും.
വൈറസുകൾക്ക് സാധാരണ ഒരു genetic material (അവരുടെ ഡി എൻ എ യോ ആർ എൻ എ യോ) ഉം ലിപിഡ് കൊണ്ടുളള കവറിങ്ങും ഉണ്ട്.
അതായത് ഉത്തമാ നമ്മൾ ഈ ക്രോമസോം എന്നൊക്കെ പറയുന്നില്ലേ..അതിരിക്കുന്ന സ്ഥലമാണ് ഈ ജെനറ്റിക് മെറ്റീരിയൽ.
ശരീരത്ത് കടന്ന് കൂടുന്ന വൈറസ് നമ്മുടെ ശരീരത്തിലെ കോശങ്ങളിലെ വാതിലിൽ വന്ന് മുട്ടി അവരുടെ ആർ എൻ എ നമ്മുടെ ജെനറ്റിക് മെറ്റീരിയലുമായി കൂട്ടികലർത്തി പെറ്റുപെരുകി അവയുടെ കോപ്പികൾ ഉണ്ടാക്കും.
അങ്ങനെ നമ്മുടെ ശരീരത്തിന്റെ അധിപൻമാരാകും ഇവർ.
ഇത് തടയാനായി ചെയ്യേണ്ടത് സോപ്പും വെളളവും ഉപയോഗിച്ച് കൈകഴുകുക എന്നതാണ്.
സോപ്പിന്റെ സ്ട്രക്ചറാണ് ചിത്രത്തിൽ.
സോപ്പ് സാധാരണയായി ഏതെങ്കിലും ഓയിലിൽ ബേസിക് ഹൈഡ്രോക്സൈഡ് (NaOH / KOH) മിക്സ് ചെയ്താണ് ഉണ്ടാക്കുന്നത്.
സോപ്പിന്റെ തന്മാത്രക്ക് രണ്ട് വശങ്ങൾ ഉണ്ട്.
ഒരു വശത്തിന് കൊഴുപ്പ്/ എണ്ണ / ഫാറ്റ്എന്നിവയെ പേടിയാണ്..വെളളത്തോട് ഭയങ്കരപ്രേമവും (ഹൈഡ്രോഫീലിക് എൻഡ്)
മറ്റേ വശത്തിനാകട്ടേ വെളളത്തിനോട് പേടിയാണ് എണ്ണ/കൊഴുപ്പ്/ ഫാറ്റ് എന്നിവയോട് കടുത്ത പ്രേമവും (ഹൈഡ്രോഫോബിക് എൻഡ്)
നമ്മുടെ വസ്ത്രങ്ങൾ ഒക്കെ കഴുകുമ്പോൾ സാധാരണയായി പറ്റിപ്പിടിച്ച എണ്ണ/ മെഴുക്ക് എന്നിവയോട് ഹൈഡ്രോഫോബിക് വശം വന്ന് കൂട്ടുകൂടും.
ഹൈഡ്രോഫീലിക് വശമാകട്ടെ വെള്ളത്തേ പ്രേമിച്ച് ഈ അഴുക്കുകളെ അടക്കം വെള്ളത്തിൽ ലയിപ്പിച്ച് കളയും.
നമ്മുടെ വില്ലന്റെ ഘടന നമുക്ക് നോക്കാം.
കൊറോണയുടെ പുറംഭാഗം ഫാറ്റും പ്രോട്ടീനും കൊണ്ടുളള ഒരു കവചമാണ്. അതിനകത്താണ് അതിന്റെ ജെനിറ്റിക് മെറ്റീരിയൽ ഇരിക്കുന്നത്.
സോപ്പുപയോഗിച്ച് നമ്മൾ കൈകൾ കഴുകുമ്പോൾ കൊറോണവൈറസിന്റെ പുറംചട്ടയെ സോപ്പ് അലിയിച്ച് വൈറസ് പവനായി ശവമായി വെളളത്തിന്റെ കൂടെ പോകുന്നു.
അപ്പോൾ നമ്മൾ സുരക്ഷിതരാകുന്നു.
അതുകൊണ്ടാണ് കൈകൾ കഴുകാൻ പറയുന്നത്.
ഇനി ആൽക്കഹോൾ ബേസ്ഡ് ആയ ഹാൻഡ് സാനിറ്റൈസറും ഏകദേശം ഇപ്രകാരം തന്നെയാണ് കീടാണുക്കളെ കൊല്ലുന്നത്.
പക്ഷേ കൈ സോപ്പുപയോഗിച്ച് കഴുകുക എന്നത് തന്നെയാണ് ബെസ്റ്റ് ഓപ്ഷൻ.
ഓർക്കുക മന്ത്രം ചൊല്ലിയാലോ കൈയ്യടിച്ചാലോ ചൂട് കൂടിയാലോ ഒന്നും കൊറോണയുടെ ഈ ഫാറ്റ് കവചം പൊട്ടിപോകൂല്ല..അതിന് സോപ്പ് തന്നെ വേണം.

No comments:
Post a Comment